സാബിര്‍ കോട്ടപ്പുറം
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കം കൊണ്ഗ്രസ്സിനു മേല് കെട്ടിവെക്കാന്‍ സി പി എമ്മുകാര്‍ എപ്പോഴും പറയുന്ന കൊലപാതകമാണ് 1948 ല്‍ നടന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരന്‍ വധം. കൊണ്ഗ്രസ്സുകാരല്ല അദ്ദേഹത്തെ കൊന്നത് , സബ്ജയിലില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സായുധ വിപ്ലവ ത്തിന് ആഹ്വാനം ചെയ്തതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് നിരോധിക്കപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട സംഘടന യുടെ നേതാവ് പോലിസ് പിടിയിലാവുകയും സബ് ജയിലില്‍ വെച്ച് കൊല്ലപ്പെടുകയുമായിരുന്നു. ആ സംഭവത്തിനു ശേഷം എഴുപതാണ്ട് പിന്നിട്ടിരിക്കുന്നു, ജനാധിപത്യ ത്തെ കുറിച്ചും ഭരണകൂടങ്ങളെ കുറിച്ചുമുള്ള ചിന്താധാരകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഭരണകൂട ഭീകരത ഇന്ന് വലിയ ചര്‍്ചയുമാണ്. എന്നിട്ടും മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. അതൊരു ഏറ്റു മുട്ടല്‍ കൊലപാതകമായിരുന്നില്ല എന്ന് ദ്രിക്സാക്ഷികള്ടക്കം പറഞ്ഞിട്ടുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് കൊണ്ട് തന്നെ സാംസ്കാരിക കേരളം ഞെട്ടിയില്ല. മൊയാരത്ത് ശങ്കരനെ യും ഈച്ചരവാര്യരെ യും ഓര്‍മ്മയുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി പി ജലീലിനെ ഓര്‍മ്മയില്ല. ഈ വൈരുദ്ധ്യാധിഷ്ടിത ഓര്‍മ്മകള്‍ കൊണ്ടാണ് സാംസ്കാരിക കേരളം എന്നും സി പി എം കാപട്യങ്ങളെ മറച്ച് പിടിച്ചത്. സി പി ജലീലിന്റെ തലക്ക് വെടി വെക്കുമ്പോള്‍ മൊയാരത്ത് ശങ്കരന്റെ യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യും ചരിത്രം പിണറായി വിജയനെങ്കിലും ഓര്‍ക്കണമായിരുന്നു.
“ഞങ്ങള്‍ ഇത്രയും കാലം സി പി എമ്മിനായിരുന്നു വോട്ട് ചെയ്തത്. ഇനി അവര്‍ ക്ക് വോട്ട് ചെയ്യില്ല. എന്റെ മോന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ കാലിനു വെടി വെച്ചാല്‍ പോരായിരുന്നില്ലേ , എന്തിനാണ് കൊന്നു കളഞ്ഞത്. അവന്റെ ബാപ്പ യും സി പി എമ്മുകാരനായിരുന്നു ” കൊല്ലപ്പെട്ട സി പി ജലീലിന്റെ മാതാവ് ഹലീമയുടെ വാക്കുകളാണ്. കോ ലീ ബി സഖ്യമെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണനോട് പറയാനുള്ളത് കോ ലീ ബി അല്ല , കോ ലീ ക സഖ്യമാണ് വടകരയിലടക്കം വിധി നിര്‍വഹിക്കാന്‍ പോകുന്നത്. വടകര യിലെ ആര്‍ എം പി യുടെ യും, ഹലീമ ഉമ്മയുടെ യും നിലപാടുകള്‍ സൂചകങ്ങളാണ്. സി പി എമ്മുകാരല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ എല്‍ ഡി എഫിനല്ല വോട്ട് ചെയ്യാന്‍ പോകുന്നത്. ആര്‍ എം പി യുടെ വലതുപക്ഷ വ്യതിയാന ത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പോയ എ റഹീമിനോട് മാതൃഭൂമി ചാനലില്‍ കെ കെ രമ പറഞ്ഞ കാര്യങ്ങള്‍ നമ്മള്‍ കേട്ടതാണ്. വ്യിതിയാനം വലതുപക്ഷ ത്തെക്കോ ഇടതുപക്ഷത്തെക്കോ എന്ന് ചിന്തിക്കാന്‍ ആദ്യം തല ഉണ്ടാവണം. ഉടലില്‍ ആ തല കമ്മ്യൂണിസ്റ്റുകാരായ ടി പി ക്കോ സി പി ജലീലിനോ ഉണ്ടാവാന്‍ സി പി എമ്മുകാര്‍ അനുവദിച്ചിരുന്നില്ല. എന്‍ പി ചെക്കൂട്ടി യുടെ ഭാഷ കടമെടുത്താല്‍ അമ്പാടിമുക്ക് കമ്മ്യൂണിസ ത്തിന്റെ ഉപജ്ഞാതാക്കളായ പി ജയരാജനും പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാര് തന്നെ ബാലറ്റ് പേപ്പറി ലൂടെ പണി കൊടുക്കാന്‍ പോവുകയാണ്.