ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന് പിന്നാലെ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ കശ്മീരിലെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. കശ്മീരിലെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിന് 9419028242, 9419028251 എന്നീ നമ്പറുകളിലേക്ക് വിളിക്കാം. കശ്മീര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരിയാണ് നമ്പര്‍ ട്വീറ്റ് ചെയ്തത്. കശ്മീരിനെ രണ്ടായി വിഭജിച്ചതിന് ശേഷം മൊബൈല്‍, ലാന്‍ഡ്‌ലൈന്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. ബലി പെരുന്നാളിനോടനുബന്ധിച്ച് വീട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഉധംപൂരില്‍നിന്ന് പ്രത്യേക ട്രെയിനുകളും അധികം കോച്ചുകളും ഏര്‍പ്പെടാക്കും. ട്രെയിനുകള്‍ ആവശ്യമുള്ളവര്‍ക്ക് 9797532910 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ജോലിക്കാര്‍ക്കും യാത്രാ സൗകര്യം ഒരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
- 5 years ago
chandrika