ശുദ്ധബ്രദ സെന്‍ഗുപ്ത
ഹത്രാസില്‍ മരിച്ച ദലിത് യുവതിയുടെ ‘ശരീരത്തില്‍ ശുക്ല സാമ്പിളുകളൊന്നും കണ്ടെത്തിയില്ല’ എന്നതിനാല്‍ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അഡീഷണല്‍ പൊലീസ് ജനറല്‍ പ്രശാന്ത് കുമാര്‍ അവകാശപ്പെട്ടത്. പല കാരണങ്ങളാല്‍ ഇത് വിചിത്രമായ കാര്യമാണ്. ബീജത്തിന്റെ അഭാവം ബലാത്സംഗം നടന്നില്ല എന്നതിന്റെ സൂചനയല്ലെന്നതാണ് പ്രഥമ കാരണം. ഏതെങ്കിലും ശരീരത്തില്‍ ശുക്ലകോശങ്ങളുടെ സാന്നിധ്യം സ്ഖലനത്തിന്റെ തെളിവാണ്, ബലാത്സംഗത്തിന്റെ ആവശ്യമില്ല. സ്ഖലനത്തിന്റെ മിക്ക സംഭവങ്ങളും ബലാത്സംഗത്തിന്റെ നിഗമനമോ പാരമ്യമോ അല്ല, അതുപോലെ, സ്ഖലനം സംഭവിക്കാതെതന്നെ നിരവധി ബലാത്സംഗങ്ങള്‍ നടന്നിരിക്കാം. ബലാല്‍സംഗം പുരുഷ സ്ഖലനത്തില്‍ അവസാനിക്കുന്ന ലൈംഗിക ബന്ധത്തിന് സമാനമാണെന്നാണ് ഈ രണ്ട് പ്രശ്‌നങ്ങളും ആശയക്കുഴപ്പത്തിലാക്കുന്നവര്‍ കരുതുന്നത്. അത് ശരിയല്ല, ബലാത്സംഗം പ്രാഥമികമായി ലൈംഗികതയെക്കുറിച്ചല്ല, അടിസ്ഥാനപരമായി ലൈംഗിക അതിക്രമത്തെക്കുറിച്ചും അധികാരത്തിന്റെ അവകാശവാദത്തെക്കുറിച്ചുമുള്ളതാണ്. ലൈംഗികതയും ലൈംഗിക അതിക്രമവും ഒരേ കാര്യമല്ല. ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്, പക്ഷേ മുതിര്‍ന്ന പൊലീസ് സംവിധാനങ്ങള്‍ നിരുത്തരവാദപരമായി ശബ്ദമുയര്‍ത്തുമ്പോഴും യു.പി പൊലീസ് എ.ഡി.ജി നടത്തിയ അശാസ്ത്രീയ പ്രസ്താവനകള്‍ കേള്‍ക്കുമ്പോഴും നിന്ദ്യമായതുപോലും വ്യക്തമായി പ്രസ്താവിക്കേണ്ടതുണ്ട്. ബലാത്സംഗകേസ് അന്വേഷണത്തില്‍, ഇരയുടെ ശരീരത്തില്‍നിന്ന് മാത്രമല്ല, സംശയമുള്ളവരുടെയൊക്കെ ശരീരത്തില്‍നിന്ന് -ശരിയായ സമയത്ത് -എടുത്ത സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ ജൈവശാസ്ത്രപരമായ തെളിവുകളുടെ ഫോറന്‍സിക് വിശകലനം നടത്തേണ്ടതുണ്ട്. ശാരീരിക ബന്ധത്തിന്റെ അളവ്, അവസ്ഥ, സ്വഭാവം എന്നിവ സ്ഥാപിക്കുന്നതിനും അക്രമം, ചെറുത്തുനില്‍പ്പ്, സമ്മതമില്ലായ്മ എന്നിവ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നു സ്ഥാപിക്കാനും ഈ സൂചനകള്‍ സഹായിക്കും. ഇരയുടെ ശരീരത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് എ.ഡി.ജി.പി നിസ്സാരവത്കരിക്കുകയാണ്. സംശയിക്കപ്പെടുന്നവരുടെ ശരീരത്തിലെ ഫോറന്‍സിക് വിശകലനങ്ങള്‍ നടത്തിയോ ഇല്ലയോ എന്ന് പരാമര്‍ശിക്കാന്‍പോലും അദ്ദേഹം മെനക്കെട്ടില്ല.
രണ്ടാമതായി, ഇരയുടെ ശരീരത്തില്‍ ബീജകോശങ്ങള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സജീവമെങ്കില്‍, സ്വകാര്യ ഭാഗത്ത്‌നിന്ന് മൂന്ന് ദിവസത്തിനുള്ളിലും ഗര്‍ഭാശയവുമായി ബന്ധപ്പെട്ട സ്ഥലത്ത്‌നിന്ന് അതിക്രമത്തിനിരയായി ഏഴു ദിവസത്തിനുള്ളിലും ശേഖരിച്ചാല്‍ മാത്രമേ ശരിയായി കണ്ടെത്താനാകൂ. അത്തരം സാമ്പിളുകള്‍ എടുക്കുമ്പോള്‍ ഇര കഴുകാത്ത അവസ്ഥയിലായിരിക്കണം, ശരിയായ ‘റേപ് ഫോറന്‍സിക് കിറ്റിന്റെ’ സഹായത്തോടെയും ശരിയായ സാമ്പിള്‍ ശേഖരണ പ്രോട്ടോക്കോള്‍ പിന്തുടരുകയും ചെയ്ത് ഫോറന്‍സിക് തെളിവുകളുടെ ശേഖരത്തില്‍ പരിശീലനം നേടിയ വ്യക്തിയായിരിക്കണം സാമ്പിളുകളുടെ ശേഖരണം ഏറ്റെടുക്കേണ്ടത്. സംഭവം നടന്ന ചന്ദപ ഗ്രാമത്തിലോ ഹത്രാസിലെ സര്‍ട്ടിഫൈഡ് മെഡിക്കല്‍ സംവിധാനങ്ങളിലോ ഈ നിബന്ധനകള്‍ പാലിച്ചുവെന്ന് എ.ഡി.ജി.പിക്ക് എന്തെങ്കിലും ഉറപ്പോടെ പറയാന്‍ കഴിയുമോ? ഈ രണ്ട് ഘട്ടങ്ങളിലും യോഗ്യരായ ഉദ്യോഗസ്ഥര്‍ ശരിയായ ഫോറന്‍സിക് അന്വേഷണം നടത്തിയിരുന്നോ? ഇരയുടെ ഗൈനക്കോളജിക്കല്‍ ഫോറന്‍സിക് പരിശോധന ബലാത്സംഗം നടന്ന് എട്ട് ദിവസത്തിനുശേഷം സെപ്തംബര്‍ 22 നാണ് അലിഗഡിലെ ജെ.എന്‍.എം.സി.എച്ച് ആശുപത്രിയില്‍ നടത്തിയതെന്ന് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യം നടന്ന് പന്ത്രണ്ട് പതിമൂന്ന് ദിവസം കഴിഞ്ഞ് വിവിധ ചികിത്സയിലേര്‍പ്പെട്ടശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിയപ്പോഴേക്കും ഇരയുടെ ശരീരത്തില്‍ കണ്ടെത്താവുന്ന ഒരു ശുക്ലവും ഉണ്ടാകുമായിരുന്നില്ല. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരയുടെ ശരീരത്തില്‍ ശുക്ലം കണ്ടെത്തിയതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. നട്ടെല്ലിനേറ്റ പരിക്കും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍, ‘ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ശുക്ലത്തിന്റെ അഭാവം’ വ്യക്തമാക്കുന്നതിലൂടെ എ.ഡി.ജി.പി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് മറ്റ് മാര്‍ഗങ്ങളുണ്ട്, പക്ഷേ അത് സംഭവിക്കണമെങ്കില്‍ ശരിയായ പോസ്റ്റുമോര്‍ട്ടവും പരിക്കേറ്റ അടയാളങ്ങള്‍, വീക്കം, അണുബാധ, മറ്റ് തരത്തിലുള്ള തെളിവുകള്‍ എന്നിവ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയവരും പരിചയസമ്പന്നരുമായ ഫോറസ്റ്റിക് അപഗ്രഥരുടെ സഹായം വേണം. നഖത്തിന്റെ നുറുങ്ങുകള്‍ (മല്‍പിടിത്തത്തിന്റെ സാധ്യത സ്ഥാപിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും) സംശയിക്കപ്പെടുന്നവരുടെ ശരീരങ്ങളില്‍നിന്നുള്ള കോണ്‍ടാക്ട് ഡി.എന്‍.എ എന്നിവയിലൂടെ കണ്ടെത്താനുള്ള വിദൂര സാധ്യതയുണ്ട്. പക്ഷേ, കുറ്റകൃത്യത്തിനും പോസ്റ്റുമോര്‍ട്ടത്തിനും ഇടയില്‍ കടന്നുപോയ സമയം ഈ സാധ്യതയില്ലാതാക്കുന്നു. മൃതദേഹം സംസ്‌കരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ അതിരുകടന്ന തിടുക്കവും രഹസ്യ രീതിയും (ഇരയുടെ കുടുംബത്തിന്റെ അഭാവത്തില്‍) ശരിയായ ഫോറന്‍സിക് പരിശോധനക്കുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. വീണ്ടുമൊന്ന് പരിശോധിക്കാന്‍ പോലും ഒരു ശരീരമില്ല.
എന്നാല്‍ നമ്മുടെ പക്കലുള്ളത് ഇരയുടെ പ്രസ്താവനകളാണ്, അവര്‍ ഏറെ പറയുന്നുണ്ട്. ഇര ബോധത്തോടെയിരുന്നപ്പോള്‍ നിര്‍ബന്ധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ഈ പ്രസ്താവനകള്‍ വ്യക്തമായി ഉച്ചരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായി എന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടില്ലെന്ന് വീഡിയോ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്, എന്നാല്‍ തന്നെ ആക്രമിച്ച പുരുഷന്മാരുടെ പേരും അവര്‍ നല്‍കിയിട്ടുണ്ട്, വാസ്തവത്തില്‍ അവര്‍ മുമ്പും അവളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ കാരണം മരണമടഞ്ഞ സ്ത്രീയുടെ വാക്കുകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പരാജയത്തെക്കാള്‍ കൂടുതലായി കണക്കാക്കാം.
അതിനാല്‍, എ.ഡി.ജി.പിയില്‍ നിന്നുള്ള തികച്ചും അസംബന്ധമായ ഈ പ്രസ്താവനയുടെ പൊരുളെന്താണ്? ഭേദഗതി ചെയ്ത ബലാത്സംഗ നിയമപ്രകാരം ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ഫലമായി മരണം സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് നമുക്കറിയാം. എല്ലാ സാഹചര്യങ്ങളിലും വധശിക്ഷക്കെതിരാണ്, മാത്രമല്ല ഇവിടെയും അതിനെ എതിര്‍ക്കും. എന്നാല്‍ അത് മറ്റൊരു കാര്യമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന ശിക്ഷക്ക് എതിരാണെന്ന് ഇതിനര്‍ത്ഥമില്ല. യു.പി പൊലീസ് എ.ഡി.ജി.പിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ശരിയായ അന്വേഷണമോ വിചാരണയോ നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല. മറിച്ച്, (എ) ബലാത്സംഗം നടന്നിട്ടില്ലെന്നും (ബി) കൊലപാതകത്തിന് ഉദ്ദേശമില്ലെന്നും സ്ഥിരീകരിക്കാന്‍ കഴിയുമെങ്കില്‍, കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍പോലും കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ എന്ന ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. ഇത് വളരെ ചെറിയ ശിക്ഷയായിരിക്കും. എ.ഡി.ജി.പി വ്യക്തമാക്കുന്നതുപോലെ, ‘ജാതി ശത്രുത’ വളര്‍ത്തുന്നതിനും ‘സാമൂഹിക സമാധാനം’ തടസ്സപ്പെടുത്തുന്നതിനുമാണ് ‘ബലാത്സംഗം’ ആരോപിക്കുന്നതെന്ന് സ്ഥാപിക്കപ്പെട്ടാല്‍ എസ്.സി/എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ഈ കേസില്‍ ബാധകമല്ലെന്ന് വാദിക്കാം. ഇര നേരിട്ട അക്രമം ഒരു തരത്തിലും അവളുടെ ജാതി സ്വത്വവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള നിരന്തര ‘വൈരാഗ്യ’ത്തിന്റെ ഫലമാണെന്നും ‘ബലാത്സംഗം നടന്നിട്ടില്ലെന്നും’ പറയുന്നത് അതിനുള്ള തെളിവാണ്. ‘ജാതിയുടെ ചട്ടക്കൂടിനു പുറത്ത്’ ഈ കുറ്റകൃത്യം കാണുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നതിനു വലതുപക്ഷ മാധ്യമങ്ങളിലെ സ്ഥിരം ശബ്ദം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇരയുടെ സഹോദരനോട് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ലഖ്‌നൗവിലേക്ക് പോകാനും രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ‘ധാരണ’ സൃഷ്ടിക്കുന്നതിനും കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഒരു കുടുംബാംഗം വ്യക്തമാക്കിയിരുന്നു. ഇരക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാല്‍ എപ്പോഴും അവളോടൊപ്പം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായതിനാല്‍ സഹോദരന്‍ പോകാന്‍ വിസമ്മതിച്ചതായി ബന്ധു പറയുന്നു. ഭരണകൂടവും ഭരണകക്ഷി നേതാക്കളും വിഷയം കൈവിട്ടുപോകുന്നതിനുമുമ്പ് ‘തീര്‍പ്പാക്കാന്‍’ ആകാംക്ഷപ്പെട്ടിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇവയെല്ലാം സൂചിപ്പിക്കുന്നത് പ്രതികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ‘താക്കൂര്‍ രാജ്’ കിണഞ്ഞു പരിശ്രമിക്കുന്നുവെന്നാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, അലസമായ പ്രോക്‌സിക്യൂഷനും തൂവല്‍ സ്പര്‍ശംപോലുള്ള ശിക്ഷയിലൂടെയും സഹായിച്ച് പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കുറച്ച് പുണ്യാളന്മാരുടെ ഒപ്പം ചേരാം. എ.ഡി.ജി.പി വായുവിലേക്ക് എറിയുന്ന പന്ത് ലാന്‍ഡുചെയ്യാനും കറക്കാനും സജ്ജമാക്കിയ ദിശ അതാണ്. ആരാണ് ഈ പന്ത് എടുക്കുന്നതെന്നും ആരാണ് ഇത് ചെയ്യാത്തതെന്നും നമുക്ക് നോക്കാം. അതേസമയം, ‘ഫോറന്‍സിക് തെളിവുകള്‍’ എന്ന വ്യാജേന ‘ബീജം കണ്ടെത്തിയില്ല’ എന്ന സിദ്ധാന്തം ഉപയോഗിച്ച് പ്രോസസ്സ് ചെയ്ത തെറ്റായ വിവരങ്ങളുടെ ഫയലുകളുടെ നീല ചിപ്പ് പി.ആര്‍ സ്ഥാപനം ഇതിനകംതന്നെ മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, ‘അഭിപ്രായ നിര്‍മാതാക്കള്‍’, ‘സ്വാധീനം ചെലുത്തുന്നവര്‍’, വാര്‍ത്താ അവതാരകര്‍ എന്നിവര്‍ക്ക് അയച്ചുകഴിഞ്ഞു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഐ.ടി സെല്‍ മേധാവികള്‍ സജീവമാവുകയും ‘ബലാത്സംഗം നടന്നിട്ടില്ല’ എന്ന സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്ന തരത്തില്‍ സൗകര്യപ്രദമായി എഡിറ്റുചെയ്ത വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
(കടപ്പാട്: വേലംശൃല.ശി )