ഭൂമിയിലെ 97 ശതമാനവും ഉപ്പുകലര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ വെറും 3 ശതമാനം മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗ ആവശ്യത്തിന് കിട്ടുന്നത്. ഇതിന്റെ തന്നെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യന്‍ പുറംതള്ളുന്ന ജൈവരാസമാലിന്യങ്ങളെക്കൊണ്ട് പാഴ്ജലമായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ജലദിനം പാഴ്ജലം (ണമേെല ംമലേൃ) എന്ന മുദ്രാവാക്യം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എല്ലാ റോഡുകളും റോമിലേക്കെത്തിച്ചേരുന്നു എന്നൊരു പഴമൊഴിയുണ്ട്. നാമൊഴിവാക്കുന്ന എല്ലാ പാഴ്ജലവും രാസമാലിന്യങ്ങളും അവസാനമായി എത്തിച്ചേരുന്നത് പുഴകളിലൂടെ കടലിലേക്കാണ്. നമ്മുടെ പാഴ്മാലിന്യം നിക്ഷേപിക്കപ്പെടുന്ന ചവറ്റുകൊട്ടയായി പുഴ മാറിയിരിക്കുകയാണ്. ജലശേഖരണത്തിന്റെ വ്യാപ്തിയും അതിലെ ഒഴുക്കിന്റെ സ്വഭാവവും അടിസ്ഥാനമാക്കി ജലസംഭരണികളെ രണ്ടായി തരംതിരിക്കാം. സ്ഥിരമായി ഒഴുകുകയും ഭൂഗര്‍ഭ അറകളില്‍ നിന്നും ജലം നീരുറവകളിലൂടെ സ്വീകരിക്കുകയും ഒഴുകാന്‍ സ്ഥലമില്ലാത്തതുകൊണ്ട് നിശ്ചിത സ്ഥലത്ത് തന്നെ ജൈവസംവിധാനത്തെ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്തര്‍ജല വാഹക പ്രവാഹം (ഇന്‍ഫ്‌ളോ വാട്ടര്‍ ഫാള്‍സ്) ഭൂ അറകളിലും നിന്നും ഒഴുകുന്നതനുസരിച്ച് പുതിയ ജലം സ്വീകരിക്കുകയും ജലത്തിന്റെ പ്രതല സ്ഥാനം സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയും ഒഴുകി പുഴയിലോ കടലിലോ എത്തിച്ചേരുന്ന വലിയ ജലപ്രവാഹമാണ് ഔട്ട്ഫ്‌ളോ വാട്ടര്‍ഫോഴ്‌സ്. കുളങ്ങള്‍, കിണറുകള്‍ തോടുകള്‍ എന്നിവ ഒന്നാമത്തെ വിഭാഗത്തിലും നീര്‍ച്ചാലുകള്‍, പുഴകള്‍ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.
ഓരോ വര്‍ഷം കഴിയുംതോറും അന്തര്‍പ്രവാഹ ജലത്തെ അപേക്ഷിച്ച് പുറംജല പ്രവാഹത്തില്‍ മാലിന്യങ്ങളുടെ അളവ് കൂടുകയും ഓരോ നിമിഷവും കഴിയുംതോറും ഇത്തരം ജലാശയങ്ങള്‍ മലിനീകരിക്കപ്പെട്ട പാഴ്ജലങ്ങളാകുന്നു. മാത്രമല്ല പുറംജല പ്രവാഹത്തില്‍ പുറമെ നിന്നും ചേരുന്ന പുതിയ ജലസ്രോതസ്സുകള്‍ വഴിയുള്ള ജലവും പാഴ്ജലമായിത്തീരുന്നു എന്ന ഒരു ദുരന്തവുമുണ്ട്. നമ്മുടെ ശുദ്ധജല അളവിന്റെ ഒരു ശതമാനത്തില്‍ നിന്നും അതിന്റെ നാലില്‍ മൂന്നായി വീണ്ടും ചുരുങ്ങുന്നു.
എല്ലാ ജലാശയങ്ങളും കടന്നുപോകുന്നത് ഭൂമിയിലൂടെയാണെങ്കിലും അവയുടെ ഉടമസ്ഥതയിലുള്ള സ്വഭാവവും പാഴ്ജലത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകളാണ് അന്തര്‍ജല സ്രോതസ്സുകള്‍ ഭൂരിഭാഗവും. എന്നാല്‍ പൊതു ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകളാണ് ഔട്ട്ഫ്‌ളോ വാട്ടര്‍ ഫോഴ്‌സ്. ഈ പൊതു ഉടമസ്ഥതയിലുള്ള നദികളും മറ്റ് നീര്‍ച്ചാലുകളും മലിനമായിപ്പോകുന്നത് അവ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുമ്പോഴാണ്. പുറംജല പ്രവാഹത്തേക്കാള്‍ അന്തര്‍ജല പ്രവാഹത്തില്‍ 90% പാഴ്ജലങ്ങള്‍ അല്ലാത്തവയാണ്.
ഓരോ വര്‍ഷം കഴിയുംതോറും നദികളെ സംരക്ഷിക്കുന്നതിനുള്ള ‘സ്വകാര്യ ഉടമസ്ഥത’യുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നു. കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന മഴക്കമ്മിയും അതിന്റെ ഫലമായി ഭൂഗര്‍ഭ അറകളില്‍ ജലസംഭരണത്തിന്റെ കുറവും നദികളുടെ സമ്പുഷ്ടതയും നീരൊഴുക്കും കുറയുന്നതിന് ഇടവരുത്തി. കൂടാതെ നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നദികളിലെ ഓക്‌സിജന്റെ അളവ് കുറക്കുകയും ലോക ജൈവ വൈവിധ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീരൂകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് നദീ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാവുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കുളങ്ങളും തോടുകളും നീര്‍ച്ചാലുകളിലും ജലം കുറവാണെങ്കിലും വളരെ ശുദ്ധവും മാലിന്യരഹിതവുമായിട്ടാണ് കാണുന്നത്. എന്നാല്‍ പൊതുസ്വത്തായ നദികളില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള നീര്‍ച്ചാലുകളെ അപേക്ഷിച്ച് മാലിന്യം 500 മുതല്‍ 600 ഇരട്ടി വരെ വര്‍ദ്ധിക്കുകയും ഓക്‌സിജന്റെ അളവ് കുറയുന്നതായും കണ്ടെത്തി. നദികള്‍ പൊതുസ്വത്തായതുകൊണ്ടാണോ ഈയൊരു പ്രതിഭാസം സംഭവിക്കുന്നത്? സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുന്ന നദികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അത്തരം വ്യക്തികള്‍ക്ക് ഇല്ലാത്തതാണോ ഈയൊരു പ്രതിഭാസത്തിന് കാരണം. പൊതുസ്വത്തില്‍ എല്ലാവര്‍ക്കും അവകാശപ്പെടാവുന്ന അധികാര സവിശേഷത ഉള്ളതുകൊണ്ടു തന്നെയാണോ പുഴകള്‍ മലിനീകരിക്കപ്പെടുന്നത്. നദികളെ പൊതുസ്വത്തായി എല്ലാവരും കാണുകയും അവയെ സ്വന്തം മാലിന്യങ്ങള്‍ തള്ളാനുള്ള ഒരിടമായി കാണുമ്പോഴാണ് ഇവ മലിനപ്പെടുന്നത്.
പുഴ ഒരു പൊതുസ്വത്താണ് എന്നാല്‍ ഭൂമി ഒരു സ്വകാര്യ സ്വത്താണ്. പൊതുസ്വത്തായ പുഴ സ്വകാര്യ സ്വത്തിലൂടെ കടന്നുപോകുമ്പോള്‍ അവയെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പുഴയും ഭൂമിയും സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നു. ഇവ രണ്ടിനേയും സംരക്ഷിക്കപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. അത്തരം കുളങ്ങളിലോ തോടുകളിലോ ശക്തമായ നിരീക്ഷണം ഉണ്ടാവുകയും മാലിന്യനിരക്ക് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് പൊതുസ്വത്തിന്റെ സ്വകാര്യ ഉടമസ്ഥത (ജൃശ്മലേ ഛംിലൃവെശു ീള ജൗയഹശര ജൃീുലൃ്യേ ജഛജജ) എന്ന ആശയത്തിന്റെ പ്രാധാന്യം വരുന്നത്. സര്‍ക്കാറിന്റെ സ്വകാര്യസ്വത്ത് എന്നാല്‍ ഭരണഘടനാപരമായ ആര്‍ജിതമായ അവകാശമുള്ള ഭൂമിയെ സംരക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സ്വകാര്യവ്യക്തികളെ, സ്ഥാപനങ്ങളെ, സംഘടനകളെ ഏല്‍പിച്ചുകൊടുത്ത് സുരക്ഷിതമാക്കുന്ന സംവിധാനമാണിത്. പുഴകളെ സംബന്ധിച്ചിടത്തോളം ഈയൊരു സംവിധാനം തികച്ചും അവയെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.
നദികളുടെ സംരക്ഷണവും നടത്തിപ്പും സ്വകാര്യ ഉടമസ്ഥതയില്‍ വരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അതൊരു പൊതു സ്വത്തായി കാണാന്‍ പറ്റാതാവുകയും അതിനെ സ്വകാര്യ സ്വത്തായി കരുതി മാലിന്യങ്ങള്‍ ഇഷ്ടാനുസരണം തള്ളാന്‍ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ പൂവ്വാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന നദിയിലേക്ക് സ്വകാര്യ റിസോര്‍ട്ടുകളില്‍ നിന്നും തള്ളിവിടുന്ന മനുഷ്യവിസര്‍ജ്ജനവും മറ്റ് വെയിസ്റ്റുകളും നദികളെ രോഗവാഹകരാക്കുന്നു. ഇതിനെ തടയാന്‍ പോലും നാട്ടുകാര്‍ തയ്യാറാവാത്ത അവസ്ഥയിലാണ് പരിസ്ഥിതി സ്‌നേഹികള്‍ കേരളത്തിന്റെ പലഭാഗത്തുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ക്ഷണിച്ചത്. അതേ അവസരത്തില്‍ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ ഉടമസ്ഥര്‍ ഉണ്ടാക്കിയിട്ടുള്ള ടൂറിസ്റ്റ് ബോട്ടുകളോടുന്ന നദിയുടെ മറ്റൊരു ഭാഗത്ത് ജലത്തില്‍ മാലിന്യമൊന്നും നിക്ഷേപിക്കാന്‍ സ്വകാര്യവ്യക്തികളെ ഇവര്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ബോട്ടുജെട്ടികളുള്ള സ്ഥലങ്ങളിലെ ടൂറിസ്റ്റ് സെന്ററുകളിലെ നദികള്‍ വളരെ ശുദ്ധവും സ്വാഭാവികമായ ഒഴുക്കുള്ളതുമാണ്. എല്ലാ കാലത്തും ബിസിനസ്സ് കിട്ടുന്നതിന് നദികളില്‍ ജലസമൃദ്ധി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പുഴയോരത്തേക്ക് മഴ വെള്ളം എത്തിച്ച് പുഴയെ ജീവനായി നിലനിര്‍ത്തുക എന്ന ദൗത്യം സ്വകാര്യവ്യക്തികള്‍ക്കുണ്ടാകും. ഇന്ത്യയിലെ ജലമനുഷ്യന്‍ എന്നറിയപ്പെട്ടുന്ന രാജേന്ദ്രസിംഗ് ഏഴ് നദികളെ പൂര്‍ണ്ണമായി പുനരുജ്ജീവിച്ചത് 4500 ഓളം വരുന്ന ചെക്ക് ഡാമുകള്‍ സ്വകാര്യ വ്യക്തികളുടെ സഹായത്തോടുകൂടി നിര്‍മ്മിച്ചതാണ്. 11 ജില്ലകളായി കിടക്കുന്ന ഈ ഏഴ് നദികളില്‍ ഉള്ള ജലം കൃഷിക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി ആ ജലം നദികളിലെത്തിപ്പെടുകയും നദികള്‍ സമ്പുഷ്ടമാവുകയും ചെയ്യുന്നത് ഈയൊരു സ്വകാര്യവ്യക്തികളുടെ നേരിട്ട് ഇടപെടല്‍ കൊണ്ടാണ്.
നദികളിലെ ജലം ഗതാഗതാവശ്യത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി കൊടുത്ത സ്ഥലങ്ങളിലെല്ലാം നദികള്‍ വളരെ ശുദ്ധവും ഒഴുക്കുള്ളതും സമ്പുഷ്ടവുമായിട്ടാണ് കാണുന്നത്. 1796ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് നദികള്‍ സ്വകാര്യവ്യക്തികള്‍ക്ക് ജലഗതാഗതത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കിയത് കാരണം ഇവിടങ്ങളിലെ നദികളെല്ലാം വളരെ സുരക്ഷിതവും മാലിന്യരഹിതവും നീരൊഴുക്കുള്ളതുമായി കണ്ടു. കരയിലോടുന്നതുപോലെ വാഹനങ്ങള്‍ നദികളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു പൊതുസംവിധാനം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അവ സംരക്ഷിക്കപ്പെടുന്നതായിട്ടാണ് കാണുന്നത്. നദികളുടെ പൂര്‍ണ്ണമായ അവകാശം അനന്തമായ പ്രപഞ്ചത്തിനാണെങ്കിലും സര്‍ക്കാരിന് കൈവന്നിട്ടുള്ള ആര്‍ജിതമായ അവകാശം ഉപയോഗിച്ച് അവ പൊതുജനങ്ങളുടെ ആവശ്യാര്‍ത്ഥം സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തായി മാറ്റുന്നതുകൊണ്ട് നദികളെ സംരക്ഷിക്കപ്പെടും എന്ന് ട്രീറ്റീസ് ഓണ്‍ കോമണ്‍ നാച്വറല്‍ ലോ എന്ന പുസ്തകത്തില്‍ ഹെന്‍ട്രി ഡി ബ്രാക്ടണ്‍ പ്രസ്തുത കാര്യം വിശദമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പുഴ രാജാവിന്റെ സ്വകാര്യസ്വത്തായിരുന്നു. ഇത് വിനിയോഗപ്പെടുത്താനുള്ള ദത്തവകാശം നല്‍കിയ ഭൂ മാഫിയകള്‍ പുഴകളെ സുരക്ഷിതമായി സംരക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ഇദ്ദേഹം വാദിക്കുന്നുണ്ട്.
പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുഴകളെ മാലിന്യവിമുക്തമാക്കേണ്ടുന്ന ഉത്തരവാദിത്വം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉണ്ടെങ്കിലും ഒരു ‘പൊതുസ്വത്താ’യതു കൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ പഞ്ചായത്തുകള്‍ ഒന്നും തന്നെ ചെയ്യുന്നില്ല. പീച്ചി ഡാം നിര്‍മ്മിച്ച മണാലിപ്പുഴയും ചിമ്മിനി ഡാം നിര്‍മ്മിച്ച കുറുമാലിപുഴയും സംഗമ സ്ഥലത്തുള്ള കരുവന്നൂര്‍ പുഴ ആ പ്രദേശത്തെ ജനങ്ങളുടെ ഒരു പേടി സ്വപ്‌നമായി മാറിയിരിക്കയാണ്. പുഴയെ ഒരു സ്വകാര്യവ്യക്തി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിന്റെ അഭാവം ഇതിന് കാരണമായി. ഹാരിസണ്‍ പ്ലാന്റേഷനും വില്‍മോളി കമ്പനിയും വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈസ്റ്റണ്‍ കളനാശിനി മഴവെള്ളത്തോടുകൂടി ഒഴുകി വന്ന് കരുവന്നൂര്‍ പുഴയെ രോഗാന്തര നദിയാക്കി മാറ്റുന്നു ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധിക്കപ്പെട്ട കീടനാശിനിയാണ് ഈ നദികളില്‍ എത്തിപ്പെടുന്നത്. കമ്പനിയുടെ തൊഴിലാളികളായ 1000 കണക്കിന് പാടികളുടെ (പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍) വിസര്‍ജ്യങ്ങളും ഈ കളനാശിനികളും ഒത്തുചേര്‍ന്ന് കരുവന്നൂര്‍ പുഴയില്‍ കറുത്തുകൊഴുപ്പുള്ള ഒരുതരം വിഷലിപ്ത ദ്രാവകത്തിന്റെ കേന്ദ്രീകരണ സ്ഥലമാക്കി മാറ്റി. ഈ പുഴയില്‍ ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് നാലു മടങ്ങോളം വര്‍ദ്ധിക്കുകയും ജലത്തില്‍ സൂക്ഷ്മ ജീവികള്‍ വന്നു കൂടുകയും ചെയ്തിട്ടുപോലും പ്രാദേശിക നിവാസികള്‍ അതിനെതിരെ ശബ്ദിക്കാത്തത് പുഴ ഒരു പൊതുസ്വത്തായതുകൊണ്ടായതു കാണ്ടാണെന്ന് ആര്‍ക്കും മനസ്സിലാകും. ഇത് സ്വാഭാവിക ജീവികള്‍ക്കും ജീവിക്കാന്‍ പററ്റാതാവുകയും ആഫ്രിക്കന്‍ പായല്‍ ഈ പ്രദേശത്ത് അടിഞ്ഞു കൂടുകയും ചെയ്യുന്നു. പുഴയില്‍ ധാരാളം ചെളി ഉള്ളതുകൊണ്ടാണ് ആഫ്രിക്കന്‍ പായല്‍ ഉണ്ടായതെന്ന തെറ്റായ നിര്‍ദ്ദേശം നല്‍കുന്നുവെന്ന് തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവത്തകനുമായ അനീഷ് പറയുന്നത്. ഈ പുഴ ഒരു പൊതുസ്വത്തായത് കൊണ്ടാണ് ഇതിന്റെ തുടക്കം മുതല്‍ക്കു തന്നെ തള്ളാനുള്ള താല്‍പ്പര്യമില്ലാതെ പോയത്. സ്ഥിരമായി ജലഗതാഗതം നടത്തുന്നതിന് ഉപയോഗിക്കുകയും എല്ലാ ജനങ്ങളും ദിനംപ്രതി ബന്ധപ്പെടുന്ന ഒരു പ്രദേശമായും മാറ്റുകയും ചെയ്താല്‍ മാത്രമെ പുഴകളുടെ ദാരുണ അന്ത്യം നമുക്ക് തടയാന്‍ കഴിയൂ. ഇതിന് സര്‍ക്കാരിന്റെ പുഴയുടെ സ്വകാര്യ ദത്തവകാശം തിരിച്ചറിയുകയും അവ സംരക്ഷിക്കുന്നതിന് വേണ്ടി പൊതുജനങ്ങള്‍ക്ക് സ്വകാര്യ മേല്‍നോട്ടത്തില്‍ നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ പുഴകളെ സംരക്ഷിക്കാം.