ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ 12-ാമത് ആര്‍ട്ട് ദുബൈ-2018ന് മദീനത് ജുമൈറയില്‍ തുടക്കമായി. പുതിയ ഗ്യാലറിയുടെ തുടക്കമാണ് ഈ വര്‍ഷത്തെ സവിശേഷത. നിരവധി ആര്‍ട്ട് പ്രോഗ്രാമുകളും സംഭാഷണങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മെനാ-ദക്ഷിണേഷ്യന്‍ മേഖലകളില്‍ നിന്നുള്ള ഏറ്റവും പുതിയതും മികച്ചതുമായ രാജ്യാന്തര കലാസൃഷ്ടികളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര പ്രസിദ്ധരായ നൂറുകണക്കിന് ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഗ്‌ളോബല്‍ ആര്‍ട്ട് ഫോറം പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്നു വരുന്നു. രാജ്യന്തരമായ വന്‍ ശ്രദ്ധയും ഈ മേളക്കുണ്ട്. നൂറുകണക്കിന് കലാപ്രേമികളാണ് മേള കാണാന്‍ എത്തിയത്.