X
    Categories: Sports

ബ്രെന്‍ഡ്‌ഫോഡിനെ മുട്ടുകുത്തിച്ച് പുതുവര്‍ഷത്തില്‍ ആര്‍സനിലിന് ഗംഭീര തുടക്കം

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ആര്‍സനിലിന് ഗംഭീര തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്‍ഡ്‌ഫോഡിനെ ആഴ്‌സനല്‍ മുട്ടുകുത്തിച്ചത്. ബ്രെന്‍ഡ്‌ഫോഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് മൂന്ന് തവണ വലചലിപ്പിച്ചത്. ഗബ്രിയേല്‍ ജീസുസ്(39), ഗബ്രിയേല്‍ മാര്‍ട്ടിനലി(53), മിക്കേല്‍ മെറീനോ(50) എന്നിവരാണ് ഗോള്‍ അടിച്ചെടുത്തത്. ബ്രയിന്‍ എംബെമോ(13)യാണ് ബ്രെന്‍ഡ്‌ഫോഡിനായി ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറികടന്ന് ആര്‍സനല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തെത്തി.

ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ആഴ്‌സനല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 13ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിലൂടെ എംബെമോയിലൂടെ ബ്രെന്‍ഡ്‌ഫോഡ് വലചലിപ്പിച്ചു. എന്നാല്‍ 29ാം മിനിറ്റില്‍ ഗണ്ണേഴ്‌സ് ഗോള്‍ തിരിച്ചടിച്ചു.

രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ ആര്‍സനല്‍ വീണ്ടുമ ഗോള്‍ നേടി. ന്വാനെറിയെടുത്ത കോര്‍ണര്‍ കിക്ക് തട്ടിയകറ്റുന്നതില്‍ ഗോള്‍കീപ്പര്‍ക്ക് ലക്ഷ്യം കണ്ടില്ല. ഡിഫന്‍ഡറുടെ കാലില്‍ തട്ടി ലഭിച്ച പന്ത് സ്പാനിഷ് താരം മിക്കേല്‍ മെറീനോ ലക്ഷ്യത്തിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ക്കൂടി ആഴ്‌സനല്‍ വലയിലേക്കെത്തിച്ചു.

webdesk18: