ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലും ടോട്ടനവും ഇന്നിറങ്ങും

ലണ്ടന്‍: ഇന്നലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയായിരുന്നെങ്കില്‍ ഇന്ന് ലണ്ടന്‍ ഡെര്‍ബി. മഹാനഗരത്തിലെ അയല്‍ക്കാരായ ആഴ്സനലും ടോട്ടനവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തിനാണ് പോരാട്ടം. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ടില്‍ തല്‍സമയം. പതിനേഴ് മല്‍സരങ്ങളില്‍ നിന്നായി 44 പോയിന്റുമായി ടേബിളില്‍ തലപ്പത്താണ് ആഴ്സനല്‍. പതിനാല് മല്‍സരങ്ങളില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ പരാജയം ഒരു മല്‍സരത്തില്‍ മാത്രം. ടോട്ടനം അഞ്ചാം സ്ഥാനത്താണ്. തോല്‍വികളില്‍ പക്ഷേ അവര്‍ അഞ്ചിലാണ് നില്‍ക്കുന്നത്.

തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ ചെല്‍സി കൃസ്റ്റല്‍ പാലസിനെ നേരിടുന്നത് രാത്രി 7-30 ന്. കരുത്തരായി കളിക്കുന്ന ന്യുകാസില്‍ യുനൈറ്റഡ് ഇതേ സമയത്തില്‍ തന്നെ കൃസ്റ്റല്‍ പാലസുമായി കളിക്കും.

webdesk11:
whatsapp
line