പെരിങ്ങളം: 23 കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാ ആക്ട്പ്രകാരം അറസ്റ്റ് ചെയ്തു, മണ്ണംപറമ്പില്‍ ടിങ്കു എന്ന ഷിജുവിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. രജീഷ് അറസ്റ്റ് ചെയ്തത്.ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ഉത്തരവിനെ തുടര്‍ന്ന് കാപ്പാ നിയമ പ്രകാരമാണ് അറസ്റ്റ്. ക്രമാതീതമായ കേസുകള്‍ ഉള്ളതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ഇയാള്‍ക്കെതിരെ പത്ത് കിലോ കഞ്ചാവ് പിടിച്ച കേസടക്കം ലഹരി മരുന്ന് കേസും, വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും, ബാര്‍ അടിച്ച് പൊളിച്ചതിനും, ആയുധം കൈവശം വെച്ചതിനുമടക്കം ഇരുപത്തിമൂന്ന് കേസുകള്‍ ജില്ലയില്‍ നിലവിലുണ്ട്.
ഇന്ന് രാവിലെ കോടതിയിലെത്തിയ പ്രതി അറസ്റ്റ് ചെയ്യാന്‍ എത്തുന്ന വിവരം അറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോടതി റോഡില്‍ വെച്ച് കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ എസ്. രജീഷ്, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. വിശ്വനാഥന്‍, എ.എസ്.ഐമാരായ ബാബു പുതുശ്ശേരി, സൈനുദ്ദീന്‍, സി.പി.ഒ ഇ രജീഷ്,അനില്‍കുമാര്‍, സജീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റും പെരിങ്ങോളം മണ്ണംപറമ്പില്‍ ടിങ്കു എന്ന ഷിജുവിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. രജീഷ് അറസ്റ്റ് ചെയ്തത്.