കൊച്ചി: നടന്‍ റിസബാവക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്. താരത്തെ അറസ്റ്റു ചെയ്യാന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി.എം സാദിഖ് നല്‍കിയ ചെക്കു കേസിലാണ് റിസബാവക്കെതിരെ നടപടി.
നേരിട്ട് ഹാജരാകണമെന്ന് പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിസബാവ അതിന് തയാറാകാതിരുന്നതോടെയാണ് കോടതി ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് കോടതി കേസില്‍ വിധി പറയാനിരുന്നതാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റിസബാവ കോടതിയില്‍ ഹാജരായില്ല.
11 ലക്ഷത്തിന്റെ ചെക്ക് കേസാണ് സാദ്ദിഖ് റിസബാവക്കെതിരെ നല്‍കിയിരിക്കുന്നത്. സിദ്ദിഖിന്റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പറയുന്നു. പല തവണ പണം ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതിയില്‍ പറയുന്നത്.