X
    Categories: CultureMoreNewsViews

ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

നിലക്കലിലെ ലാത്തിചാര്‍ജിന് പിന്നാലെയാണ് ഇയാള്‍ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസ്. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കമന്റുകളിടുന്നവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തത്. ഭീഷണി, വ്യക്തിഹത്യ, ലഹള്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: