വ്യാജ വീഡിയോ കേസില്‍ ഇന്നത്തെ അറസ്റ്റ് പോലീസും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അറസ്റ്റിലായ ആള്‍ക്ക് മുസ്ലീം ലീഗുമായി ഒരു ബന്ധവുമില്ല. വ്യാജ നിര്‍മ്മിതികള്‍ സിപിഎം രീതിയാണ് അദ്ദേഹം പറഞ്ഞു.
ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ചത് ആരാണ്? വ്യാജ വീഡിയോ ഉണ്ടാക്കിയ സി.പി.എമ്മുകാര്‍ തന്നെയാണ് വ്യാജ ഫോണ്‍ കോളിന് പിന്നിലും. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ മര്യാദകളും ധാര്‍മ്മികയും ലംഘിക്കുന്ന പ്രവൃത്തികളാണ് സി.പി.എം ചെയ്യുന്നത്. ഇതൊന്നും തൃക്കാക്കരയില്‍ വിലപ്പോകില്ല. പി.ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തിന് ഉമ തോമസ് വിജയിക്കും അദ്ദേഹം പറഞ്ഞു.