X

‘മണിപ്പൂരില്‍ ഇത്തരം നൂറോളം കേസുകള്‍ നടന്നിട്ടുണ്ട്..’;സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ചതില്‍ മുഖ്യമന്ത്രി ബിരേണ്‍ സിങ്; വിവാദം

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നനാക്കി നടത്തിച്ചതില്‍ വിവാദ പരാമര്‍ശവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേണ്‍ സിംഗ്. കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ഇതിന്റെ വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സംസ്ഥാനത്ത് ഇത്തരം നൂറോളം കേസുകള്‍ നടന്നിട്ടുണ്ട് എന്ന വിചിത്ര മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് അദ്ദേഹം മറുപടി പറഞ്ഞു.ഒരു കേസ് മാത്രമാണ് പുറത്തുവന്നത് അതിനെ ഞാന്‍ അപലപിച്ചു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തിന്റെ പ്രതികരണത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

webdesk11: