X

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ മുന്നേറ്റം


തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അനുകൂലമായാണ് ആദ്യഫലസൂചനകള്‍. 641 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മനു സി. പുളിക്കലും എന്‍.ഡി.എയുടെ കെ.പി പ്രകാശ് ബാബുവുമാണ് മത്സര രംഗത്ത്. അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് അരൂരിലായിരുന്നു, 80.47

കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണല്‍ ഇന്ന് നടക്കും.

web desk 1: