X

: എങ്ങും ചൂഷണത്തിന് ഇരകള്‍; രോഹിംഗ്യന്‍ ജനതയുടെ വേദന പങ്കിടുന്ന പുസ്തകം പുറത്തിറങ്ങി

മ്യാന്‍മറിലെ രോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ ജനതയുടെ വേദനകള്‍ പങ്കുവെക്കുന്ന ഞാന്‍ കാണുന്നില്ല ശാന്തി: രോഹിംഗ്യന്‍ ജനത കടലും പുഴയും താണ്ടി പാലായനം ചെയ്യുന്നു’ എന്ന പുസ്തകമാണ് പുറത്തിറങ്ങിയത്. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ ഗാര്‍ഡിയനില്‍ ജോലിക്കാരനുമായ കാമില്‍ അഹമ്മദിന്റേതാണ് പുസ്തകം. വര്‍ഷങ്ങളോളം ലോകത്തെങ്ങും യാത്ര ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചത്. 1982ല്‍ മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയില്‍ ആരംഭിച്ച പാലായനം ഇന്നും തുടരുകയാണെന്നും എവിടെയും ആ ജനതക്ക് സമാധാനം ലഭിക്കുന്നില്ലെന്നും പുസ്തകം പറയുന്നു. ഇതിനകം പതിനായിരങ്ങളാണ് പട്ടാളത്തിന്റെ കൊടിയ ക്രൂരതകളില്‍ കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലാണ് എഴുപതിനായിരത്തോളം പേര്‍ അധിവസിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരകളിലാണ് ഇവരുടെ കണ്ണീരൊഴുകുന്നത്.


കൊടിയ പട്ടിണിയിലാണ് കുടുംബങ്ങള്‍ കഴിയുന്നത്. ഭര്‍ത്താവ് പട്ടാളത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിധവകള്‍ നിരവധിയാണ്. കുട്ടികളുടെ ഭക്ഷണം പോലും ശരിക്ക് ലഭിക്കുന്നില്ല. 2012ലാണ് താന്‍ ബംഗ്ലാദേശിലെത്തി ഇവരുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതെന്ന ്കാമില്‍ പറഞ്ഞു. തായ്‌ലാന്റിലേക്കും മലേഷ്യയിലേക്കും കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇടനിലക്കാര്‍ വരുന്നുണ്ടെന്ന് ചെറുപ്പക്കാര്‍ പറയുന്നു. ബംഗ്ലാദേശ് മന്ത്രിയുമായി താന്‍ സംസാരിച്ചു. എല്ലാവരു ംകുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാമെന്നാണ് പറയുന്നത്. അവരുടെ പട്ടിണിയെക്കുറിച്ചോ പണത്തെക്കുറിച്ചോ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല.

എവിടെയും മയക്കുമരുന്ന് മാഫിയയുടെയും മറ്റും ചൂഷണത്തിനിരയാകുകയാണ് ഇവര്‍. ഇവരിലെ ചിലരെ ക്രിമിനലുകള്‍ ദുരുപയോഗിക്കുന്നുണ്ടെന്നും കാമില്‍ അല്‍ജസീറ ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. സര്‍ക്കാരുകള്‍ അനങ്ങുന്നില്ല- കാമില്‍ അഹമ്മദ് പറയുന്നു.

Chandrika Web: