X

വൈ കാറ്റഗറി സുരക്ഷ: അര്‍ണബിനെ കണക്കിന് പരിഹസിച്ച് കട്ജു

ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’കാറ്റഗറി സുരക്ഷ അനുവദിച്ച നടപടിയെ പരഹസിച്ചും വിമര്‍ശിച്ചും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അഹങ്കാരമൊഴിച്ച് തലയിലൊന്നുമില്ലാത്ത ഈ കോമാളിയെ സംരക്ഷിക്കാന്‍ രാവും പകലും ഇനി 20 സുരക്ഷാ ഭടന്മാരുണ്ടാവുമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കട്ജു പരിഹസിക്കുന്നു. മറ്റൊരു കുറിപ്പില്‍ രൂക്ഷ വിമര്‍ശനമാണ് കടജു ഉന്നയിക്കുന്നത്. എന്തിനാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷനല്‍കുന്നത്. ഇതിന്റെ ചിലവ് ആരു വഹിക്കും. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുന്നത്.

തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്തു കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചെലവ് അര്‍ണാബ് സ്വയം വഹിക്കുന്നില്ലെന്ന് ചോദിക്കുന്ന കട്ജു സര്‍ക്കാറിന് മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന വേറെയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതു പോലെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ഇത് തീര്‍ത്തും പരിതാപകരമായ കാര്യമാണിതെന്നും പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അര്‍ണാബ് ഗോസ്വാമിക്ക് വൈ സുരക്ഷ, അരിശം മറച്ചുവെക്കാതെ സോഷ്യല്‍ മീഡിയ

Web Desk: