മുംബൈ: റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി ഹാജരാകണമെന്ന് കോടതി. ഹാജരാകാന്‍ അര്‍ണബിന് സമന്‍സ് അയയ്ക്കാന്‍ ബോംബെ ഹൈക്കോടതി മുംബൈ പോലീസിനോട് പറഞ്ഞു. അര്‍ണബിന് നോട്ടീസ് അയക്കുമെന്ന് മുംബൈ പൊലീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
നോട്ടീസ് ലഭിച്ചാല്‍ അര്‍ണബ് ഹാജരാകുമെന്ന് അര്‍ണബിന്റെ അഭിഭാഷകനും പ്രതികരിച്ചു. കേസില്‍ അര്‍ണബ് അറസ്റ്റിലാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് മറാത്താ ചാനല്‍ മേധാവികളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റിപ്പബ്ലിക് അടക്കം മൂന്നു ചാനലുകളുടെ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളുടെ ഉടമസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. റിപ്പബ്ലിക് ടിവിയുടെ ഡയറക്ടര്‍മാരും പ്രൊമോട്ടര്‍മാരും ടിആര്‍പി റാക്കറ്റില്‍ ഉള്‍പ്പെട്ടതായാണ് കരുതുന്നത്. ഇവര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും വ്യക്തമാണ്.