X

പഞ്ചാബിൽ കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന മലയാളി സൈനികൻ മരിച്ചു

പഞ്ചാബിൽ കെട്ടിടത്തിൽ നിന്നും വീണ മലയാളി സൈനികൻ മരിച്ചു.സൈന്യത്തിൽ നഴ്‌സിങ് അസിസ്റ്റന്റായ വയനാട് പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ഹവീൽദാർ ജാഫർ അമൻ (39) ആണ് മരിച്ചത്.കെട്ടിടത്തിൽ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. എസ്റ്റേറ്റ് തൊഴിലാളികളായ ചെറു മൊയ്തുവിന്റേയും ആമിനയുടേയും മകനാണ്. ഭാര്യ: മൻസൂറ. മക്കൾ: ആഫിദ, റിയാൻ. മൃതദേഹം നാട്ടിലെത്തിച്ച് തലപ്പുഴയിൽ ഖബറടക്കും

webdesk15: