X

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ് രണ്ട് സൈനികര്‍ക്ക്‌ വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.

webdesk18: