X

കാര്‍ഗില്‍ യുദ്ധത്തിലെ സൈനിക ട്രക്ക് ഇടുക്കിയിലെത്തി

കാര്‍ഗില്‍ യുദ്ധത്തില്‍ മിസൈലുകള്‍ റീഫില്‍ ചെയ്യുന്നതിനാവശ്യമായ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ യുദ്ധഭൂമിയില്‍ എത്തിച്ച വാഹനം ഇടുക്കിയിലെത്തി. 1999 മേയ് എട്ടുമുതല്‍ ജൂലായ് 26വരെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു ഈ കൂറ്റന്‍ വാഹനം. ആഡംബര കാറുകള്‍ നിര്‍മിച്ചിരുന്ന റഷ്യന്‍ കമ്പിനിയായ സില്‍ (ZIL-Zavod Imeni Likhachyova) എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മാതാക്കള്‍.

മിസൈലുകള്‍ റീഫില്‍ ചെയ്യുന്നതിനാവശ്യമായ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ യുദ്ധഭൂമിയില്‍ എത്തിക്കുകയായിരുന്നു ഈ വാഹനത്തിന്റ ദൗത്യം. 2.97 മീറ്റര്‍ ഉയരമാണ് ഈ ട്രക്കിന്. ഏതുകയറ്റവും ഇറക്കവും അനായാസമായി കയറി ഇറങ്ങാന്‍ കഴിയുന്ന 6×6 വീല്‍ െ്രെഡവ്. ഏഴ് ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 150 എച്ച്.പി. കരുത്ത് എന്നീ സവിശേഷതകളാണ് ഈ വമ്പനുള്ളത്.

Test User: