Categories: indiaNews

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കുകയും ചെയ്തിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബാരാമുല്ലയിലെ ഉറി മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവെപ്പാണുണ്ടായത്.

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

AddThis Website Tools
webdesk18:
whatsapp
line