ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അസുഖബാധിതനായ സുരക്ഷാ സേനാംഗങ്ങളെ കൊണ്ടു വരുന്നതിനായി പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അപകടകാരണം വ്യക്തമല്ല. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം.
അതേസമയം ഹെലികോപ്റ്റര്‍ ഉണ്ടായിരുന്ന ഒരു പൈലറ്റിന് ജീവന് നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്ന് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നു