ഭോപ്പാല്‍: ലൗ ജിഹാദ് നേരിടാന്‍ മധ്യപ്രദേശില്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം നല്‍കുന്നു. മധ്യപ്രദേശിലെ രാജ്ഗറില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരക ആയുധങ്ങളുടെ പരിശീലനമാണ് യുവാക്കള്‍ക്ക് ഇവിടെ ബജ്രംഗ്ദള്‍ നല്‍കുന്നത്. ലൗ ജിഹാദും ദേശ വിരുദ്ധതയും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നല്‍കുന്നതെന്നാണ് ബജ്രംഗ്ദളിന്റെ വാദം.ഒരു സ്‌കൂള്‍ ഗ്രൗണ്ടിലാണ് പത്തോളം ബജ്രംഗ്ദള്‍ പ്രവര്‍ത്തകറുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്നത്. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
തുറസായ മൈതാനത്ത് തോക്കുകളും കുറുവടികളും ഉപയോഗിച്ച് പരീശീലനം നടത്തുന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ചിത്രങ്ങളാണ് എ.എന്‍.ഐ പുറത്ത് വിച്ചക്ക്. നേതാക്കള്‍ യുവാക്കള്‍ക്ക് തോക്ക് എങ്ങനെ പിടിക്കണമെന്നും ഉപയോഗിക്കണമെന്നും കാണിച്ച് കൊടുക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പരീശിലനം എല്ലാവര്‍ഷവും നല്‍കാറുണ്ടെന്നും ക്യാമ്പിന്റെ ലക്ഷ്യം ദേശീയത വിരുദ്ധരെയും ലൗ ജിഹാദിനെയും നേരിടുക എന്നാണ്.ബജ്രംഗ്ദള്‍ ജില്ലാ കാര്യവാഹക് ദേവി പ്രസാദ് സോന്ധിയ വാര്‍ത്ത ഏജന്‍സിയോട് എ.എന്‍.ഐയോട് പറഞ്ഞു.