ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെയും അര്‍ജുന്റെ ലോറിയും ബുധനാഴ്ച കണ്ടെത്തിയതോടെ 71 ദിവസത്തെ കാത്തിരിപ്പിനാണ് ഉത്തരമായത്. തിരച്ചില്‍ വൈകിയാല്‍ ജീവന്‍ അപകടപ്പെടുമെന്ന് കരുതി കരഞ്ഞും കെഞ്ചിയും അര്‍ജുന്റെ കുടുംബം ആദ്യനാളുകളില്‍ ചെറുത്തുനിന്നെങ്കിലും പിന്നീട് നാട് മുഴുവന്‍ ചെറുത്തുനില്‍പ്പില്‍ പങ്കാളികളാവുകയായിരുന്നു.
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ജോലിയില്‍ പ്രവേശിച്ച കൃഷ്ണപ്രിയ ജോലിക്കിടെയാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ഉടന്‍ വീട്ടിലേക്ക് തിരിച്ചുവന്ന് രണ്ടര വയസ്സുള്ള മകനെ നെഞ്ചോട് ചേര്‍ത്ത് അകത്തേക്കുപോയി.
ഡ്രഡ്ടിങ് തുടങ്ങിയ ദിവസം മുതല്‍ അര്‍ജുന്റെ സഹോദരനും സഹോദരിയും സഹോദരി ഭര്‍ത്താവും ഷിരൂരിലിണ്ടായിരുന്നു.