X

അര്‍ജുന്റെ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുന്നു, അവനെ അവന്റെ വീട്ടിലെത്തിക്കണം: ലോറി ഉടമ മനാഫ്

അര്‍ജുന് തന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണെന്നും അവനെ അവന്റെ വീട്ടിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തി. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞു.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. തുടര്‍ന്ന് അര്‍ജുനുള്‍പ്പടെ മൂന്നപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെടെയുള്ളവര്‍ തിരച്ചിലില്‍ സജ്ജമായിരുന്നു. 70 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി കണ്ടെത്താനായത്്. കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഡിഗ്ഗി ബോട്ടിലേക്ക് മാറ്റി.

എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് ജിതിന്‍ പറഞ്ഞു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബത്തെ സംബന്ധിച്ചിടത്തോളം ഉറപ്പായിരുന്നെന്നും എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

 

webdesk13: