പുനെ: ബോളിവുഡ്താരം അര്‍ജുന്‍ കപൂര്‍ ഇനി പുനെ സിറ്റിയുടെ സഹഉടമസ്ഥ റോളിലും. 2017-18 സീസണ്‍ തുടങ്ങാന്‍ മൂന്ന്ാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് എഫ്.സി പുനെ സിറ്റി സി.ഇ.ഒ ഗൗരവ് മോദ്വെലാണ് ബോളിവുഡ് സൂപ്പര്‍താരം ക്ലബിന്റെ ഉടമസ്ഥനായി പ്രഖ്യാപിച്ചത്. നേരത്തെ ടീമിന്റെ അമ്പാസഡറായി അര്‍ജുന്‍ കപൂര്‍ പൂനെ സിറ്റിയുമായി സഹരിച്ചിരുന്നു. ബോളിവുഡ് സിനിമനിര്‍മാതാവായ ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ 2012-ല്‍ ഹബീബ് ഫെസലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇഷ്‌ക്‌സാദെ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതമാരംഭിച്ചത്.
താന്‍ ഫൂട്‌ബോള്‍ കണ്ടും കളിച്ചുമാണ് വളര്‍ന്നതെന്നും ഇപ്പോഴും താന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാറുണ്ടെന്നും അതില്‍ ചിലര്‍ ഇന്ന് ഐ.എസ്.എല്ലില്‍ പല ക്ലബുകളുടേയും ഉടമസ്ഥരാണെന്നും അര്‍ജുന്‍ കപൂര്‍ പറഞ്ഞു.
പരിശീലകന്‍ റാങ്കോ പോപോവിച് നേതൃത്വത്തില്‍ ഐസ്.എസ്.എല്‍ കിരീടം ലക്ഷ്യവെക്കുന്ന പൂനെ, കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് മാര്‍സെലോ പെരേരിയെ ഡല്‍ഹി ഡൈനാമോസ് നിന്ന് ടീമിലെത്തിച്ചു. കൂടാതെ കീന്‍ ലെവിസ്, ഐസക് വാന്‍മല്‍സ്വമ, നിം ഡോജീ, വെയ്ന്‍ വാസ് എന്നീതാരങ്ങളെയും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്ത് ഫിനീഷ് ചെയ്ത എഫ്.സി പുനെ സിറ്റി ഇതുവരെ ഐ.എസ്.എല്ലില്‍ ടുര്‍മെന്റ് ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല.