X

അര്‍ജുന്‍ വീട്ടിലെത്തി; കണ്ണീരണിഞ്ഞ് കണ്ണാടിക്കല്‍ ഗ്രാമം; സംസ്‌കാരം ഇന്ന്

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം അര്‍ജുനെയും കാണാതായിട്ട് 72-ാം ദിവസമാണ് നിര്‍ണ്ണായകമായ തിരച്ചിലില്‍ പുഴയില്‍നിന്നു അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. കേരളം അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അര്‍ജുനെ അവസാനമായി ഒന്നു കാണാന്‍ നൂറുകണക്കിനു ആളുകള്‍ അര്‍ജുന്റെ വീട്ടിലേക്ക് തടിച്ചുകൂടിയിട്ടുണ്ട്. 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം.

രാവിലെ ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ വെച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി കടന്നുവന്ന വഴികളില്‍ അര്‍ജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും കര്‍ണാടക പൊലീയും മൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികള്‍ വീട്ടിലെത്തി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് അനുശോചനയോഗം നടക്കും.

ഇന്നലെ വൈകിട്ട് 7.15ന് കാര്‍വാര്‍ ആശുപത്രിയില്‍നിന്നും മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂര്‍ത്തിയായത്. വൈകിട്ട് 6.15ന് അഭിജിത്തും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി.

 

webdesk17: