കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ച് പിടിച്ചേക്കുമെന്ന് സൂചന. അരിക്കൊമ്പൻ കമ്പം ടൗണിലെത്തിഭീതി പരത്തിയ പശ്ചാത്തലത്തിൽ ആനയെ തളയ്ക്കാൻ തമിഴ്നാടിന്റെ പല ഭാഗങ്ങളിൽനിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടിൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആനമലയിൽനിന്നും മുതുമലയിൽനിന്നും ആയിരിക്കും കുങ്കിയാനകളെ എത്തിക്കുക. ടൗണിൽ ഇറങ്ങിയ ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു കമ്പത്ത് പുളിമരത്തോട്ടത്തിൽ അരികൊമ്പൻ
ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. അരികൊമ്പൻ ജനവാസമേഖലയിൽ ഭീഷണിയായി മാറിയതുകൊണ്ട് തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നുതന്നെയാണ് സൂചന