അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പറമ്പിക്കുളത്തെ പ്രദേശവാസികൾ. ഇതിന്റെ ഭാഗമായി ഇന്ന് പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ജനകീയ സമിതിയുടെ നേതൃത്തത്തിൽ സത്യഗ്രഹസമരം നടത്തും.അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ജനകീയ സമിതിയുടെ സത്യഗ്രഹസമരം
Ad


Tags: arikompanparambikkulam