അരിക്കൊമ്പനെ മയക്കു്വെടിവച്ച് പിടികൂടി പറമ്പിക്കുളത്തേയ്‌ക്ക് മാറ്റാൻ ഹൈക്കോടതിനിർദ്ദേശിച്ചു . ഹൈക്കോടതി രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം . ഇതിനായി ജില്ലാ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡിഎഫ്‌ഒ, ആർഡിഒ, പൊലീസ് സൂപ്രണ്ട്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് അംഗങ്ങൾ. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടന ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്