അരിക്കൊമ്പൻ്റെ സഞ്ചാര പാത സംബന്ധിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ചിന്നക്കനാലിൽ ഉണ്ടായിരുന്ന ആശങ്ക ഇപ്പോൾ മേഘമലയിലാണ്.അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിർദേശങ്ങൾ മാനിച്ച് കൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. തമിഴ്നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായും കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശയ വിനിമയം നടത്തുന്നുണ്ട് .അരിക്കൊമ്പൻ ആരോഗ്യ വാനാണ്.ആനയുടെ ദീർഘനടത്തം ഇതാണ് സൂചിപ്പിക്കുന്നത്. സിഗ്നൽ കിട്ടാത്തത് റേഞ്ചിൽ വരുന്ന വ്യത്യാസം കൊണ്ടു മാത്രമാണ്. ജനവാസ മേഖലയിലേക്ക് ആന നീങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.