X

തമിഴ്നാട് വനംവകുപ്പിന് തലവേദനയായി അരിക്കൊമ്പൻ ; മേഘമലയിൽ നിരോധനാജ്ഞ

പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പൻ തമിഴ്‌നാട് അതിർത്തിയിലെ മേഘമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വാർത്തകൾ. ജനവാസ മേഖലയിൽ എത്തിയ അരിക്കൊമ്പന്‍ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചതായും വനം വകുപ്പിന്റെ വാഹനം തകര്‍ത്തതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതേ തുടർന്ന് മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.

മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും പരിശോധന നടത്തി. മേഘമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.വിനോദ സഞ്ചാരികൾക്ക് പൂർണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.

webdesk15: