ഇന്നലെ രാത്രിമുതൽ ലഭ്യമല്ലാതിരുന്ന അരികൊമ്പന്റെ സിഗ്‌നൽ ലഭിച്ചുതുടങ്ങിയതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് അരിക്കൊമ്പൻ്റെ സിഗ്നൽ ലഭിച്ചത്. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അതെ സമയം അരിക്കൊമ്പനെ കന്യാകുമാരി ജില്ലയിലെ മുത്തുകുളി വനത്തില്‍ തുറന്നുവിട്ടതില്‍ പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികൾ രംഗത്തെത്തി . ആനയെ കേരളത്തിലേക്ക് തന്നെ കൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം