X

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

കമ്പത്ത് ജനവാസ മേഖലയിൽ എത്തിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു.തമിഴ്നാട് കമ്പം സ്വദേശി ബെൽരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

ഇതിനിടെ കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരികൊമ്പൻ ജനവാസ മേഖലയിലേക്ക് വീണ്ടും എത്തുന്നതായി സൂചന. മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ് .. നിലവിൽ കമ്പം കുത്താനാച്ചി ക്ഷേത്രത്തിനു സമീപമാണ് അരികൊമ്പൻ ഉള്ളത്. ജനവാസ മേഖലയിൽ എത്തിയാൽ ആനയെ മയക്കുവെടിവച്ചു ഉൾകാട്ടിൽ വിടാൻ ആണ് തീരുമാനമെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞു. കമ്പത്ത് നിരോധനാഞ്ജ നിലവിലും തുടരുകയാണ് .കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്.

 

webdesk15: