കഴിഞ്ഞ മണിക്കൂറുകളിൽ തമിഴ്നാട്ടിലെ കമ്പം പട്ടണത്തെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പൻ ഒടുവിൽ വനത്തിലേക്ക് മടങ്ങിയാതായി സൂചന. കൂതനാച്ചി റിസർവ് വനത്തിലേക്കാണ് ആന കടന്നതെന്നാണ് വനം വകുപ്പ് കരുതുന്നത്. നിലവിൽ വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് അരിക്കൊമ്പന്റെ സ്ഥാനം എന്നാണ് ജിപിഎസ് കോളറിൽനിന്ന് ലഭിക്കുന്ന വിവരം. കൂതനാച്ചിയിൽനിന്ന് ആന മേഘമല കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. അത് സമയം അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ് തമിഴ്‍നാട് വനം വകുപ്പ്. ഫീൽഡ് ഡയറക്ടർ പദ്മാവതി, മയക്കുവെടി വിദഗ്ധൻ കലൈവാണൻ എന്നിവരടങ്ങുന്ന സംഘം തയ്യാറായി നില്കുന്നുണ്ട്.
അതെ സമയം കാട്ടിൽവെച്ച് ആനയെ മയക്കുവെടിവെക്കാനുള്ള സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുകയുള്ളു എന്നാണ് വിവരം. അതേസമയം ആന ഉൾകാട്ടിലേക്ക് നീങ്ങിയാൽ സംഘം ദൗത്യം ഉപേക്ഷിച്ച് മടങ്ങിയേക്കും.