അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിൻ്റെ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്നാട് സർക്കാരിന്റേതാണെന്നും മന്ത്രി പറഞ്ഞു.