X

അരിക്കൊമ്പനെ നാളെ പിടിക്കും, ദൗത്യം പുലര്‍ച്ചെ നാല് മണി മുതല്‍

അരികൊമ്പനെ ഇടുക്കിയില്‍ നിന്നും മാറ്റുന്നതിനുള്ള വനം വകുപ്പിന്റെ ഓപ്പറേഷന്‍ നാളെ നടക്കും. പുലര്‍ച്ചെ 4മണിയോടെ അരികൊമ്പനെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തുടക്കം കുറിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. അതിരാവിലെ തന്നെ അരികൊമ്പനെ മയക്കുവെടിവെച്ച് മാറ്റും. അതേ സമയം അരികൊമ്പനെ എങ്ങോട്ടുമാറ്റുമെന്നത് സംബന്ധിച്ച് വനം വകുപ്പ് വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് കോട്ടയം ഡി.എഫ്.ഒയുടെ നിലപാട്.

301 കോളനികള്‍ ചേര്‍ന്ന ഭാഗങ്ങളിലാണ് ഏറ്റവും ഒടുവില്‍ അരികൊമ്പനെ കണ്ടത്. 4 കുങ്കിയാനകള്‍ ഉള്ളതും ഈ മേഖലയില്‍ തന്നെയാണ്. അതുകൊണ്ട് ദൗത്യത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. മയക്കുവെടി വെക്കുന്ന അരികൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് ലോറിയിലേക്ക് മാറ്റും. ദൗത്യത്തിനായി എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പറമ്പികുളത്ത് വലിയ പ്രതിഷേധമുണ്ടായിരുന്നു.

webdesk13: