തമിഴ്നാട്: കമ്പത്തിനടുത്ത് നാട്ടിലിറങ്ങിയ അരിക്കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. എന്നാല്‍ ആന തിരികെ കാട് കയറുന്നുവെന്നാണ് സൂചന. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന് എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മനസിലായത്.
3 കുംകിയാനകളെ കമ്പം നടരാജ മണ്ഡപത്തിന് സമീപം എത്തിച്ചിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് ആന പോയിട്ടുണ്ട്. ആനയെ ഇതുവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല.