അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു. ചുരുളി വെള്ളച്ചാട്ടത്തിന് അടുത്തുള്ള ക്ഷേത്രക്കിന് സമീപമാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം അരിക്കൊമ്പനുള്ള സ്ഥലത്തിനടുത്തേക്ക് എത്തുകയാണ്. കുങ്കിയാനകളെയും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.
ആനയെ കമ്പത്തു നിന്നും 8 കിലോമീറ്റര്‍ ദൂരെയാണ് കണ്ടെത്തിയത്. അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം ചുരുളിയിലെ ഒരു ഗേറ്റും കുത്തിമറിച്ചിട്ടിരുന്നു. ഡോ.കലൈവാനന്റെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റെ ഓപ്പറേഷന്‍. നേരത്തെ കേരളംവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. രാവിലെ 6 മണിയോടെയാണ് ആന എത്തിയത്. തെരുവില്‍ ആനയെ കണ്ടതോടെ ജനങ്ങള്‍ വാഹനങ്ങളിലും മറ്റുമായി അങ്ങോട്ടെത്തി.