പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിതയാണ് പോപ്പ് ഗായിക ഏരിയാന ഗ്രാന്‍ഡേ. ഇപ്പോഴിതാ താരത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി 20 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന വനിത എന്ന നേട്ടം ഇനി ഏരിയാനയ്ക്ക് സ്വന്തം.
200ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയ ഏരിയാനയെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ലേഡി ഗാഗ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഏരിയാനയ്ക്ക് പിന്നിലായി ടിവി താരവും സംരംഭകയുമായ കൈലി ജെന്നറും ഗായികയും നടിയുമായ സെലീന ഗോമസുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളവര്‍. കൈലി ജെന്നറിന് 193 ദശലക്ഷവും സെലീനയ്ക്ക് 190 ദശലക്ഷം ഫോളോവേഴ്‌സും ആണ് ഉള്ളത്.