ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബല്‍പൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയെ പുഷ്പ ധാരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാര്‍ക്ക് ഒരു മകളും മകനുമുണ്ട്.
സംഭവം നടക്കുന്ന ദിവസം മകന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. മകള്‍ ഒരു വീട്ടില്‍ വീട്ടുജോലിക്കാരിയാണ്. ഭാര്യ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സനാതന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോള്‍ അമ്മ മരിച്ചു കിടക്കുന്നതായി കണ്ട മകന്‍ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് ഭര്‍ത്താവിനെ പിടികൂടുകയായിരുന്നു.