ഡല്‍ഹി മെട്രോയില്‍ യാത്രക്കാരായ രണ്ടു യുവതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ പെപ്പര്‍ സ്പ്രേ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മെട്രോയുടെ ഒരേ വരിയില്‍ ഇരിക്കുന്ന രണ്ടു സ്ത്രീകള്‍ സീറ്റിനു വേണ്ടി തര്‍ക്കിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഇതില്‍ ചുവപ്പ് വസ്ത്രം ധരിച്ച യുവതി സഹയാത്രികയോട് കയര്‍ത്തു സംസാരിക്കുന്നു. തുടര്‍ന്ന് ഇവര്‍ അടുത്തിരുന്ന സ്ത്രീയോട് താന്‍ പെപ്പര്‍ സ്പ്രേ മുഖത്തേക്ക് അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അടുത്തിരുന്ന സ്ത്രീ സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ പെപ്പര്‍ സ്പ്രേ മുഖത്തേക്ക് ചീറ്റുന്നു. സ്പ്രേ ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ഒപ്പം യാത്ര ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുന്നു. ആളുകള്‍ ചുമക്കാന്‍ തുടങ്ങുന്നതും വിഡിയോയിലുണ്ട്.