X

വിനോദ സഞ്ചാരികള്‍ തമ്മില്‍ തര്‍ക്കം; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദനം

വയനാട്ടിലെ മാനന്തവാടി കുടല്‍കടവില്‍, വിനോദ സഞ്ചാരികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദനം. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ഇടപെട്ട പ്രദേശവാസിയായ ആദിവായി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചക്കുകയാണ് ഉണ്ടായത്. 500 മീറ്ററോളമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍ കുടല്‍കടവ് സ്വദേശി മാതന് കൈ കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു.

മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കെ എല്‍ 52 എച്ച് 8733 എന്ന വാഹനത്തിലെത്തിയ യുവാക്കളാണ് മാതനെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപെട്ട മാതനെയാണ് യുവാക്കള്‍ ആക്രമിച്ചത്. കാറിലെത്തിയ സംഘം മാതനെ 500 മീറ്ററോളം വലിച്ചിഴച്ചതോടെ യുവാവിന് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് മാതനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. നാല് യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.

 

webdesk17: