തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.
ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.
കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.