തൃശ്ശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു. കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരനായ തമിഴ്‌നാട് സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
സംഘര്‍ഷത്തിനിടെ കയ്യില്‍ ഉണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പ്രതി സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.