X

കാറില്‍ ഉരസിയ ലോറിയുടെ താക്കോലെടുത്ത് കാറുടമ കടന്നുകളഞ്ഞു; തുടര്‍ന്ന് നടുറോട്ടില്‍ സംഭവിച്ചത്

മൂവാറ്റുപുഴ: കാറില്‍ ലോറി ഉരസിയെന്നാരോപിച്ച് ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് കാറിന്റെ ഉടമ കടന്നു കളഞ്ഞതിനെ തുടര്‍ന്ന് എം.സി റോഡും നഗരവും കുരുക്കിലായത് മണിക്കൂറുകള്‍. കാറിന്റെ ഡ്രൈവര്‍ പേഴയ്ക്കാപ്പിള്ളി സ്വദേശി മാഹിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍കുന്നം സിഗ്‌നല്‍ ജങ്ഷനു സമീപമാണ് കാര്‍ ഡ്രൈവറുടെ പരാക്രമം അരങ്ങേറിയത്. ടോറസ് ലോറി കാറില്‍ ഉരസിയതിനെ തുടര്‍ന്ന് കാറിന്റെ ഉടമയായ മാഹിനും ലോറി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ

തര്‍ക്കം രൂക്ഷമായതോടെ കാര്‍ ലോറിയുടെ വട്ടമിട്ട് ലോറിയില്‍ കയറി താക്കോല്‍ ഊരിയെടുത്ത് മാഹിന്‍ കാറില്‍ കയറി അതിവേഗത്തില്‍ സ്ഥലം വിടുകയായിരുന്നു. ലോറി മാറ്റാനാകാതെ നടുറോഡില്‍ കിടന്നതോടെ എം.സി റോഡില്‍ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ലോറി റോഡില്‍ നിന്ന് നീക്കിയതോടെയാണ് കുരുക്ക് ഒഴിവായത്.

യാത്രക്കാരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാഹിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ലോറി ഡ്രൈവര്‍ക്കെതിരെ കയ്യേറ്റം ചെയ്തതിനും കേസെടുത്തു.

chandrika: