X

മരണവീട്ടില്‍ വാക്കുതര്‍ക്കം; ബന്ധുക്കളുടെ അടിയേറ്റയാള്‍ മരിച്ചു, അറസ്റ്റ്

കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇവരുടെ അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനു ചൊവ്വാഴ്ച വൈകീട്ട് നാലോടെ എത്തിയതായിരുന്നു ഇരുഭാഗവും. ഇവിടെനിന്നു മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ സുനിലും സാബുവും കാറിലെത്തിയ ജലജനുമായി മരണവീടിനു സമീപം റോഡില്‍വെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് അടിപിടിയാകുകയും സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പെടെ ഇടിച്ചു.

മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ജലജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം മുങ്ങിയ സഹോദരന്മാരില്‍ സുനിര്‍കുമാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ സാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറച്ചുകാലമായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായി നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. പാറമുകളില്‍ വൃദ്ധസദനം നടത്തി വരികയായിരുന്നു ജലജന്‍.

 

webdesk14: