തിരുവന്തപുരം: പൂജപ്പുരയില്‍ ബാറില്‍ മധ്യവയ്‌സ്‌കനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശിയായ വിമുക്ത ഭടന്‍ പ്രദീപ് പിള്ളയാണ് കൊല്ലപ്പെട്ടത്. 54 വയസ്സായിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്. മര്‍ദനത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍ തലയിടിച്ചുവീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു.