X

മെസിക്ക് രണ്ടു ഗോള്‍; ബൊളിവിയയെ ഗോള്‍ മഴയില്‍ മുക്കി അര്‍ജന്റീന

സൂയിബാവ: ബൊളിവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റിനയുടെ ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബൊളിവിയയെ നിലംപരിശാക്കുകയായിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസിയാണ് രണ്ടു ഗോളുകള്‍ നേടിയത്.

ഇതോടെ തോല്‍വിയറിയാതെ, ഗ്രൂപ്പ് ജേതാക്കളായി തന്നെ അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു. തുടക്കം മുതല്‍ തന്നെ അര്‍ജന്റീന ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. മെസിക്കു പുറമെ അലക്‌സാണ്ട്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനസും ശേഷിച്ച ഗോളുകള്‍ കണ്ടെത്തി. ബൊളിവിയക്കായി ഏര്‍വിന്‍ സാവേന്ദ്രയാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

കളിയില്‍ ഇനിയും ഗോളുകള്‍ അര്‍ജന്റീനക്കായി പിറക്കേണ്ടതായിരുന്നു. ബൊളിവിയയുടെ ഗോളിയുടെ മിന്നും പ്രകടനമാണ് തോല്‍വിഭാരം ഇത്രയെങ്കിലും കുറച്ചു എന്നു പറയാനാവുന്നത്. ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വേയും ക്വാര്‍ട്ടറില്‍ കടന്നു. പരഗ്വായിയെ ഒരു ഗോളിന് തോല്‍പിച്ചാണ് ക്വാര്‍ട്ടര്‍ പ്രവേശം.

ഇതോടെ കോപ്പ അമേരിക്കയിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി. പരഗ്വേ-പെറു, ചിലി-ബ്രസീല്‍ (ശനിയാഴ്ച), കൊളംബിയ-ഉറുഗ്വേ, ഇക്വഡോര്‍-അര്‍ജന്റീന (ഞായറാഴ്ച).

web desk 1: