ബ്യൂണസ് ഐറിസ്: അര്‍ജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്ഷ്നര്ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ബ്രസീലിയന്‍ വംശജനായ 35കാരനെയാണ് പിടികൂടിയത്. നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായതിനെത്തുടര്‍ന്ന് ക്രിസ്റ്റീന തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ വീട്ടിലേക്ക് കാറില്‍ വന്നിറങ്ങുമ്പോഴായിരുന്നു യുവാവിന്റെ ആക്രമണം. വൈസ്പ്രസിഡന്റിന്റെ തലക്കു നേരെ യുവാവ് തോക്കു ചൂണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2007 മുതല്‍ 2015 വരെ അര്‍ജന്റീനയുടെ പ്രസിഡന്റായിരുന്ന ക്രിസ്റ്റീനക്കെതിരെ നിരവധി അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.