2026ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഉറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അര്‍ജന്റീന സ്വന്തമാക്കിയത്.
അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളാണ് പ്രധാനവേദികള്‍.